---
title: "വയോജനങ്ങൾക്ക് കൂട്ടായ്മയുടെ കരുത്തേകി മോറാഴയിൽ വയോ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു"
english_title: "Vayo Club Started In Morazha Anthoor Municipality Senior Friendly Initiative"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385304/vayo-club-started-morazha-anthoor-municipality"
published_at: "2026-10-03T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0980cf04fe_IMG-20191107-WA0081.jpg"
keywords: ["Morazha News", "Anthoor Municipality", "Vayo Club"]
---

# വയോജനങ്ങൾക്ക് കൂട്ടായ്മയുടെ കരുത്തേകി മോറാഴയിൽ വയോ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **മോറാഴ: **ഗ്രാമീണ മേഖലയിലെ വയോധികരുടെ ഒറ്റപ്പെടലിന് പരിഹാരം കാണുന്നതിനും ആരോഗ്യ, മാനസിക ഉല്ലാസത്തിനുമായി ആന്തൂർ നഗരസഭയിൽ വയോ ക്ലബ്ബുകൾ രൂപീകരിച്ചു.ആന്തൂർ നഗരസഭ സമ്പൂർണ്ണ വയോജന സൗഹൃദ നഗരസഭയാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നാല് മേഖലകളിലായാണ് വയോ ക്ലബ്ബുകൾ രൂപീകരിക്കുന്നത്.

## Article Content

**മോറാഴ: **ഗ്രാമീണ മേഖലയിലെ വയോധികരുടെ ഒറ്റപ്പെടലിന് പരിഹാരം കാണുന്നതിനും ആരോഗ്യ, മാനസിക ഉല്ലാസത്തിനുമായി ആന്തൂർ നഗരസഭയിൽ വയോ ക്ലബ്ബുകൾ രൂപീകരിച്ചു.ആന്തൂർ നഗരസഭ സമ്പൂർണ്ണ വയോജന സൗഹൃദ നഗരസഭയാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നാല് മേഖലകളിലായാണ് വയോ ക്ലബ്ബുകൾ രൂപീകരിക്കുന്നത്.

വയോജനങ്ങൾക്ക് പകൽ സമയത്ത് ഒത്തുകൂടുന്നതിനും കലാ-കായിക സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുമുള്ള കേന്ദ്രം എന്ന നിലയിലാണ് വയോ ക്ലബ്ബുകൾ വിഭാവനം ചെയ്തിരിക്കുന്നത്.മോറാഴ ഗ്രാമീണ വായനശാലയിൽ നടന്ന വയോ ക്ലബ്ബിന്റെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി നിർവഹിച്ചു.

നഗരസഭാ വൈസ് ചെയർമാൻ പാച്ചേനി വിനോദ് അധ്യക്ഷനായി.നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പ്രേമരാജൻ, പി. ദീപ (ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി), കെ.പി. മോഹനൻ (ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി), കൗൺസിലർമാരായ കെ. ഷമീർ, എ.വി. പ്രേമവല്ലി, കൊമ്പൻ കുഞ്ഞപ്പ, ഡോ. പി. വിപ്രജിന, ഒ.സി. പ്രദീപ് കുമാർ, ആർ.സി. അരവിന്ദാക്ഷൻ (സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ), കെ.പി. പത്മനാഭൻ (പ്രസിഡന്റ്, മോറാഴ ഗ്രാമീണ വായനശാല) എന്നിവർ സംസാരിച്ചു.കെ. രജിത (വാർഡ് കൗൺസിലർ, ആന്തൂർ നഗരസഭ) സ്വാഗതവും വി.സി. സുമേഷ് (സെക്രട്ടറി, മോറാഴ ഗ്രാമീണ വായനശാല) നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385304/vayo-club-started-morazha-anthoor-municipality)