---
title: "തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് വയോധികന് പരിക്ക്; ഡ്രൈവർക്കെതിരെ കേസ്"
english_title: "Taliparamba Private Bus Hits Elderly Man Case Against Driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385362/taliparamba-bus-hits-elderly-man-case-registered"
published_at: "2026-10-03T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0dec8b7ce6_1000026335.jpg"
keywords: ["Taliparamba News", "Bus Accident", "Kannur News"]
---

# തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് വയോധികന് പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് വയോധികന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് വയോധികന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്.

പൂവ്വത്തെ മഠത്തിൽ ഹൗസിൽ രഘു (68) നാണ് പരിക്കേറ്റത്. ഇദ്ദേഹം ഇന്നലെ തളിപ്പറമ്പ് കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ച് റോഡ് മുറിച്ച് കടക്കാൻ സൈഡിൽ നിൽക്കുന്നതിനിടെയാണ് അപകടം.

കണ്ണൂർ ഭാഗത്തുനിന്നും തളിപ്പറമ്പ് ബസ് സ്റ്റാൻഡിലേക്ക് അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുന്ന വിധത്തിലും ഓടിച്ചു വന്ന സൽസബീൽ എന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണാണ് പരിക്ക് പറ്റിയത്.

സംഭവത്തിൽ തളിപ്പറമ്പ് പോലീസ് സൽസബീൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385362/taliparamba-bus-hits-elderly-man-case-registered)