---
title: "നാല്പതാം ചരമദിനത്തിൽ കുടുംബം IRPC ക്ക് ധനസഹായം നൽകി"
english_title: "Chattukappara IRPC Financial Aid On 40th Death Anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385392/chattukappara-irpc-financial-aid-40th-death-anniversary"
published_at: "2026-10-03T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1172b946e7_1000899539.jpg"
keywords: ["Kannur News", "IRPC", "Chattukappara News"]
---

# നാല്പതാം ചരമദിനത്തിൽ കുടുംബം IRPC ക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **ചെറാട്ട് മൂലയിലെ എടക്കണാമ്പേത്ത് നളിനിയുടെ 40-ാം ചരമദിനത്തിൽ കുടുംബം IRPC ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **ചെറാട്ട് മൂലയിലെ എടക്കണാമ്പേത്ത് നളിനിയുടെ 40-ാം ചരമദിനത്തിൽ കുടുംബം IRPC ക്ക് ധനസഹായം നൽകി.

CPI(M) ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.വി. സുശീല, വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ.വി. പ്രതീഷ്, പഞ്ചായത്ത് മെമ്പർ കെ. ജനാർദ്ദനൻ, കെ.കെ. ഗോപാലൻ മാസ്റ്റർ, കെ. രതീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385392/chattukappara-irpc-financial-aid-40th-death-anniversary)