---
title: "തളിപ്പറമ്പ നഗരസഭയിൽ ഹരിതമിത്രം 2.0 ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിച്ചു"
english_title: "Haritamithram 2.0 App Launched In Taliparamba Municipality QR Code Installation Begins"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385435/taliparamba-municipality-harithamithram-2-app-launch"
published_at: "2026-10-04T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1cd9100372_IMG-20191107-WA0074.jpeg"
keywords: ["Taliparamba Municipality", "Harithamithram 2.0", "Waste Management"]
---

# തളിപ്പറമ്പ നഗരസഭയിൽ ഹരിതമിത്രം 2.0 ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മാലിന്യ ശേഖരണം, ട്രാൻസ്പോർട്ടേഷൻ, ട്രാൻസ്ഫർ, യൂസർ ഫീ, സംസ്കരണം എന്നിവയുടെ ഡിജിറ്റൽ മോണിറ്ററിംഗ് നടത്തുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഹരിതമിത്രം ആപ്പ് 2.0 തളിപ്പറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ്: **മാലിന്യ ശേഖരണം, ട്രാൻസ്പോർട്ടേഷൻ, ട്രാൻസ്ഫർ, യൂസർ ഫീ, സംസ്കരണം എന്നിവയുടെ ഡിജിറ്റൽ മോണിറ്ററിംഗ് നടത്തുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഹരിതമിത്രം ആപ്പ് 2.0 തളിപ്പറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് നഗരസഭ കൗൺസിൽ നേരത്തെ തന്നെ അനുമതി നൽകിയിട്ടുള്ളതാണ്. നഗരസഭയിൽ നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന 35 അംഗങ്ങൾക്കും നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് 30/09/2026 തീയതിയിൽ IKM ടെക്നിക്കൽ ഓഫീസർ ജീജ, ഹരിതമിത്രം ജില്ലാ ഇൻചാർജ് ഷൈനി, നഗരസഭ SPHI എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ആപ്ലിക്കേഷന്റെ പ്രവർത്തനത്തിന്റെ മുന്നോടിയായി QR CODE പതിക്കുന്നതിന് ഇന്ന് (03/10/2026) തുടക്കമായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുല്ലായിക്കൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹബീബ് നഗർ, മുക്കോല വാർഡുകളിൽ ഹരിതകർമസേനാംഗങ്ങൾ QR കോഡ് പതിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പി.പി. ഇസ്മായിൽ, നഗരസഭ സെക്രട്ടറി കെ.പി. സുബൈർ, PHI മാരായ ലതീഷ്, രസിത, പ്രീഷ, ജൂന റാണി, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കുള്ള പരിശീലനം നഗരസഭ ഹാളിൽ വെച്ച് നടക്കും, വ്യാപാരി പ്രതിനിധികളുമായുള്ള മീറ്റിംഗും ഉടൻ ചേരുന്നതാണ്.മുഴുവൻ വീട്ടുകാരും വ്യാപാരികളും പൂർണമായും ഇതുമായി സഹകരിക്കണമെന്ന് തളിപ്പറമ്പ് നഗരസഭ സെക്രട്ടറി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385435/taliparamba-municipality-harithamithram-2-app-launch)