---
title: "സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച പ്രതി പിടിയിൽ"
english_title: "Woman Gold Chain Snatching Accused Arrested Thaliparamba Meenangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385463/thaliparamba-gold-chain-snatching-accused-arrested-ernakulam"
published_at: "2026-10-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1fd1c4aa82_simple-card.jpg"
keywords: ["Thaliparamba News", "Chain Snatching", "Crime News"]
---

# സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച പ്രതി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **പൂമംഗലത്ത് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.

## Article Content

**തളിപ്പറമ്പ്: **പൂമംഗലത്ത് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.

ഗൂഡല്ലൂർ നീലഗിരി സ്വദേശിയും ഇപ്പോൾ മീനങ്ങാടി താമസിക്കുകയും ചെയ്യുന്ന ഷിബിൻ(21)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുലുക്കി സർബത്ത് കട നടത്തി വരികയായിരുന്ന ഇയാളെ എറണാകുളം സെന്ററിൽ വെച്ചാണ് പിടികൂടിയത്.

തളിപ്പറമ്പ് എസ്.എച്ച്.ഒ ശ്രീഹരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ സാംസൺ, സി.ജി അറസ്റ്റ് ചെയ്തു. സംഘത്തിൽ എസ്.ഐ ടോമി, എ.എസ്.ഐ ഇബ്രാഹിം, സീരന്തകത്ത് സി.പി.ഒ മഹേഷ്, അബ്ദുൾ അസീസ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385463/thaliparamba-gold-chain-snatching-accused-arrested-ernakulam)