---
title: "തളിപ്പറമ്പ് നഗരമധ്യത്തിലെ ബസാർ സ്ഥാപനത്തിൽ മിന്നൽ പരിശോധന; 80 കിലോ നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തു"
english_title: "Taliparamba Bazaar Shop Raid 80 Kilo Banned Non Woven Bags Seized Municipality Inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385468/taliparamba-bazaar-raid-banned-carry-bags-seized"
published_at: "2026-10-04T12:59:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2006a287e4_simple-card.jpg"
keywords: ["Taliparamba News", "Municipality Raid", "Banned Plastic"]
---

# തളിപ്പറമ്പ് നഗരമധ്യത്തിലെ ബസാർ സ്ഥാപനത്തിൽ മിന്നൽ പരിശോധന; 80 കിലോ നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ബസാർ എന്ന സ്ഥാപനത്തിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ 80 കിലോയോളം നിരോധിത നോൺ വോവൻ ക്യാരിബാഗുകൾ പിടിച്ചെടുത്തു.നഗരസഭാ സെക്രട്ടറി, എസ്.പി.എച്ച്.ഐ, പി.എച്ച്.ഐ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ്:** നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ബസാർ എന്ന സ്ഥാപനത്തിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ 80 കിലോയോളം നിരോധിത നോൺ വോവൻ ക്യാരിബാഗുകൾ പിടിച്ചെടുത്തു.നഗരസഭാ സെക്രട്ടറി, എസ്.പി.എച്ച്.ഐ, പി.എച്ച്.ഐ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

നഗരസഭയിൽ നിന്ന് അനുമതി വാങ്ങാതെ നിയമവിരുദ്ധമായി ധാരാളം കൂട്ടിച്ചേർക്കലുകൾ സ്ഥാപനത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് നോട്ടീസ് നൽകി നടപടി സ്വീകരിച്ചു വരുന്നുണ്ട്. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തിയത്.

സ്ഥാപനത്തിൽ വലിയ രീതിയിലുള്ള കൂട്ടിച്ചേർക്കലുകൾ നടത്തിയതായും, എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ധാരാളം പ്ലാസ്റ്റിക് വസ്തുക്കളും തുണികളും മുകളിലത്തെ നിലയിൽ കൂട്ടിയിട്ടതായും കണ്ടെത്തി.

ആവശ്യമായ ഫയർ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സമീപ സ്ഥാപനങ്ങൾക്കും ജീവനും വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ്.പരിശോധന സമയത്ത് സ്ഥാപനത്തിന്റെ ലൈസൻസും അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ല. രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385468/taliparamba-bazaar-raid-banned-carry-bags-seized)