---
title: "തളിപ്പറമ്പിൽ സീബ്രാ ലൈൻ കടക്കാനും ഭയം; അപകടഭീഷണി ഒഴിയുന്നില്ല, പോലീസ് കാവൽ വേണമെന്ന് ആവശ്യം"
english_title: "Taliparamba Bus Stand Zebra Line Pedestrian Safety Concern Demand Police Presence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385498/taliparamba-bus-stand-zebra-line-pedestrian-safety-demand"
published_at: "2026-10-04T17:06:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac23a5d7dbe2_simple-card-Recovered.jpg"
keywords: ["Taliparamba News", "Road Safety", "National Highway"]
---

# തളിപ്പറമ്പിൽ സീബ്രാ ലൈൻ കടക്കാനും ഭയം; അപകടഭീഷണി ഒഴിയുന്നില്ല, പോലീസ് കാവൽ വേണമെന്ന് ആവശ്യം

> **Lead Summary:** **തളിപ്പറമ്പ്: **ബസ് സ്റ്റാൻഡിന് മുൻവശത്തെ കണ്ണൂർ ബസ് സ്റ്റോപ്പിന് മുന്നിലുള്ള സീബ്രാ ലൈനിലൂടെ ദേശീയപാത മുറിച്ചുകടക്കാൻ കാൽനട യാത്രക്കാർക്ക് ഭയം.സീബ്രാ ലൈനിലൂടെ യാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനങ്ങൾ നിർത്താതെ മുന്നോട്ടുപോകുന്നതാണ് അപകടഭീഷണി ഉയർത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

## Article Content

**തളിപ്പറമ്പ്: **ബസ് സ്റ്റാൻഡിന് മുൻവശത്തെ കണ്ണൂർ ബസ് സ്റ്റോപ്പിന് മുന്നിലുള്ള സീബ്രാ ലൈനിലൂടെ ദേശീയപാത മുറിച്ചുകടക്കാൻ കാൽനട യാത്രക്കാർക്ക് ഭയം.സീബ്രാ ലൈനിലൂടെ യാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനങ്ങൾ നിർത്താതെ മുന്നോട്ടുപോകുന്നതാണ് അപകടഭീഷണി ഉയർത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തിരക്കേറിയ ഈ ഭാഗത്ത് ദിവസേന കുട്ടികളും വയോധികരും ഉൾപ്പെടെ നിരവധി പേരാണ് സീബ്രാ ലൈൻ ഉപയോഗിച്ച് ദേശീയപാത മുറിച്ചുകടക്കുന്നത്. വാഹനങ്ങളുടെ തിരക്കും അശ്രദ്ധമായ ഡ്രൈവിങ്ങും കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നതായും നാട്ടുകാർ പറയുന്നു.

നിരവധി അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലമായതിനാൽ സീബ്രാ ലൈനിൽ സ്ഥിരമായി പോലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യം. മുമ്പ് ഇവിടെ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതില്ലാത്തത് യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നുവെന്നും പറയുന്നു.

അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. സീബ്രാ ലൈനിൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയുന്ന തരത്തിൽ പോലീസ് കാവലും ശക്തമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385498/taliparamba-bus-stand-zebra-line-pedestrian-safety-demand)