---
title: "തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികൾ പിടിയിൽ"
english_title: "MDMA Seized Taliparamba Two Trikaripur Natives Arrested Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385548/taliparamba-mdma-seized-two-trikaripur-natives-arrested"
published_at: "2026-10-05T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac31ad3adb46_simple-card.jpg"
keywords: ["Taliparamba News", "MDMA Seizure", "Drug Arrest"]
---

# തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികളെ പോലീസ് പിടികൂടി.സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിൽ എസ്.കെ.പി.മുഹമ്മദ് റിയാസ് , എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസിൽ സി.സി.ഫൈസൽ എന്നിവരെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസൺ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികളെ പോലീസ് പിടികൂടി.സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിൽ എസ്.കെ.പി.മുഹമ്മദ് റിയാസ് , എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസിൽ സി.സി.ഫൈസൽ എന്നിവരെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസൺ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ദേശീയപാതയിൽ കുപ്പം മരത്തക്കാട്ട് ഐവര്‍ പരദേവത ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇവർ സഞ്ചരിച്ച കെ.എൽ-60 ജെ 9000 നമ്പർ കാറിന്റെ ഡാഷ്ബോർഡിൽ നിന്നും 8000 രൂപ വിലമതിക്കുന്ന 1.92 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

എ.എസ്.ഐ ഇബ്രാഹിം സീരകത്ത്, സീനിയർ സി.പി.ഒമാരായ രാകേഷ്, പവിത്രൻ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385548/taliparamba-mdma-seized-two-trikaripur-natives-arrested)