---
title: "പരിയാരത്ത് ഓട്ടോ തടഞ്ഞ് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു; അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "Pariyaram Youth Attacked With Iron Pipe Attempt to Murder Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385620/pariyaram-youth-attacked-attempt-to-murder-case"
published_at: "2026-10-05T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac36c568effd_1000903345.jpg"
keywords: ["Pariyaram News", "Kannur Crime News", "Attempt To Murder Case"]
---

# പരിയാരത്ത് ഓട്ടോ തടഞ്ഞ് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു; അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** പരിയാരം: ഓട്ടോ തടഞ്ഞ് യുവാവിനെ വലിച്ചിറക്കി ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച അഞ്ച് പേർക്കെതിരെ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു.

## Article Content

പരിയാരം: ഓട്ടോ തടഞ്ഞ് യുവാവിനെ വലിച്ചിറക്കി ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച അഞ്ച് പേർക്കെതിരെ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു.

ചെറുതാഴം കുളപ്പുറത്തെ ടി വി വിനോദ് കുമാറിനെ (നാൽപത്തിയേഴ് വയസ്സ്) ആണ് വധിക്കാൻ ശ്രമിച്ചത്. പരാതിയിൽ ശ്രീസ്ഥയിലെ സതീശൻ, ലക്ഷ്മണൻ, ഷൈജു, പാർത്ഥിവ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

ഒന്നാം തീയതി വൈകുന്നേരം അഞ്ചര മണിക്ക് ശ്രീസ്ഥ എസ്എൻജി ഓഫീസിന് സമീപം വെച്ചാണ് സംഭവം. ഓട്ടോയിൽ നിന്നും വലിച്ചിറക്കി ഒന്നാം പ്രതി വാരിയെല്ലിനും കാലിനും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും രണ്ടും മൂന്നും നാലും പ്രതികൾ ചേർന്ന് മുഖത്തും തലയ്ക്കും മർദ്ദിക്കുകയും തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതിൽ താടിക്ക് പരിക്ക് പറ്റുകയും ചെയ്തു എന്നാണ് പരാതി.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ യുവാവിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385620/pariyaram-youth-attacked-attempt-to-murder-case)