---
title: "മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; മധ്യവയസ്കനെതിരെ കേസ്"
english_title: "Taliparamba Drunk Driving Accident Case Filed Against Man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385642/taliparamba-drunk-driving-accident-case-filed"
published_at: "2026-10-05T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac38cc4e459c_IMG-20191107-WA0197.jpg"
keywords: ["Taliparamba News", "Kannur Crime News", "Drunk Driving Case"]
---

# മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; മധ്യവയസ്കനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** മദ്യപിച്ച് കാർ ഓടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാക്കിയ മധ്യവയസ്കനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ ഒടുവള്ളിത്തട്ടിൽ വെച്ചായിരുന്നു അപകടം.

## Article Content

**തളിപ്പറമ്പ്:** മദ്യപിച്ച് കാർ ഓടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാക്കിയ മധ്യവയസ്കനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ ഒടുവള്ളിത്തട്ടിൽ വെച്ചായിരുന്നു അപകടം.

കാറോടിച്ച എറണാകുളം സ്വദേശി കാക്കനാട് പാലച്ചുവട് കിഴക്കനാട്ട് വീട്ടിൽ ബിജോയി തോമസ് അൻപത്തിമൂന്ന് വയസ്സിന്റെ പേരിലാണ് പോലീസ് കേസെടുത്തത്.

കരുവഞ്ചാൽ ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വന്ന ബിജോയി ഓടിച്ച കാർ എളംബേരം പാറയിൽ നിന്നും ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന KL13 AF 0550  നമ്പർ ഹ്യൂണ്ടായി കാറിൽ ഇടിക്കുകയായിരുന്നു.ഇയാൾ ഓടിച്ച KL68W6877 നമ്പർ മാരുതി എസ് ക്രോസ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385642/taliparamba-drunk-driving-accident-case-filed)