---
title: "തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈറിന് സ്ഥലം മാറ്റം,സൈനുദ്ദീൻ പുതിയ സെക്രട്ടറി"
english_title: "Taliparamba Municipality Secretary KP Subair Transferred to Ottapalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385650/taliparamba-municipality-secretary-kp-subair-transfer-ottapalam"
published_at: "2026-10-05T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3ad22b7df7_1000903912.jpg"
keywords: ["Taliparamba Municipality", "KP Subair Transfer", "Kannur News"]
---

# തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈറിന് സ്ഥലം മാറ്റം,സൈനുദ്ദീൻ പുതിയ സെക്രട്ടറി

> **Lead Summary:** തിരുവനന്തപുരം: തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈറിന് സ്ഥലം മാറ്റം. ഒറ്റപ്പാലത്തേക്കാണ് സ്ഥലം മാറ്റിയത്.

## Article Content

തിരുവനന്തപുരം: തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈറിന് സ്ഥലം മാറ്റം. ഒറ്റപ്പാലത്തേക്കാണ് സ്ഥലം മാറ്റിയത്.

നേരത്തെ ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്നും തരംതാഴ്ത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് താൽക്കാലികമായി തളിപ്പറമ്പിൽ തുടരുകയായിരുന്നു.

വയനാട്ടിൽ നിന്നുള്ള സൈനുദ്ദീനാണ് പുതിയ സെക്രട്ടറി.

നഗരസഭ എഞ്ചിനീയർ എസ് സീനയെയും സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം വാമനപുരത്തേക്കാണ് ഇവരെ മാറ്റിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385650/taliparamba-municipality-secretary-kp-subair-transfer-ottapalam)