---
title: "ഗാന്ധി മാർഗ പ്രവർത്തക സംഗമം നടത്തി"
english_title: "Kannur Gandhian Workers Meet Held at Mahatma Mandir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385651/kannur-gandhian-workers-meet-mahatma-mandir"
published_at: "2026-10-05T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3ae025820b_1000903700.jpg"
keywords: ["Kannur News", "Gandhi Jayanthi", "Sarvodaya Mandalam"]
---

# ഗാന്ധി മാർഗ പ്രവർത്തക സംഗമം നടത്തി

> **Lead Summary:** കണ്ണൂർ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂർ മഹാത്മ മന്ദിരത്തിൽ ഗാന്ധിയൻ പ്രവർത്തക സംഗമം നടത്തി.

## Article Content

കണ്ണൂർ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂർ മഹാത്മ മന്ദിരത്തിൽ ഗാന്ധിയൻ പ്രവർത്തക സംഗമം നടത്തി.

ഫാദർ രാജൻ ഫെസ്റ്റോ സംഗമം ഉദ്ഘാടനം ചെയ്തു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി പി ആർ നാഥ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇ വി ജി നമ്പ്യാർ, മാത്യു എം കണ്ടത്തിൽ, ഡോ വിജയൻ ചാലോട്, എ രഘു മാസ്റ്റർ, എ കെ പി നാരായണൻ, കെ രാമചന്ദ്രൻ അടിയോടി, പി പി കൃഷ്ണൻ മാസ്റ്റർ, പവിത്രൻ കൊതേരി, സൗമി ഇസബൽ എന്നീ ഗാന്ധി മാർഗ പ്രവർത്തകരെ ആദരിച്ചു.

ഗാന്ധി മാർഗ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഡോ ജോസ് ലറ്റ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മോഹനൻ പൊന്നമ്പേത്ത്, മാത്യു എം കണ്ടത്തിൽ, ഡോ വിജയൻ ചാലോട്, എ രഘു മാസ്റ്റർ, എ കെ സുരേശൻ മാസ്റ്റർ, എം ടി ജിനരാജൻ, ദിനു മൊട്ടമ്മൽ, പി പി കൃഷ്ണൻ മാസ്റ്റർ, പി സതീഷ് കുമാർ, വി ദേവദാസ്, രാജൻ തീയറേത്ത്, എ കെ പി നാരായണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385651/kannur-gandhian-workers-meet-mahatma-mandir)