---
title: "കണ്ണൂരിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ പിടിയിൽ"
english_title: "Kannur Drug Network Main Link Nizam Arrested in Bengaluru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385804/kannur-drug-network-main-accused-nizam-arrested-bengaluru"
published_at: "2026-10-06T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4e603148db_simple-card-Recovered.jpg"
keywords: ["Kannur News", "Drug Case", "MDMA", "Dansaf", "Crime News"]
---

# കണ്ണൂരിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയായ കണ്ണൂർ തെക്കീ ബസാർ സ്വദേശി നിസാം ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.

## Article Content

**കണ്ണൂർ: **ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയായ കണ്ണൂർ തെക്കീ ബസാർ സ്വദേശി നിസാം ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് നിസാം. 2022-ൽ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കിലോയോളം എംഡിഎംഎയുമായി ഇയാളെ പിടികൂടിയിരുന്നു.മട്ടന്നൂരിൽ 153.379 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് നിസാമാണെന്ന് വിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബെംഗളൂരുവിൽ നിന്ന് പിടിയിലായത്.കഴിഞ്ഞ ആഗസ്റ്റിൽ ബെംഗളൂരുവിൽ നിന്ന് റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലും നിസാം പ്രതിയാണ്. ഈ കേസിൽ പിണറായി സ്വദേശി എ. ഫൈസലിനെ 20.5 ഗ്രാം എംഡിഎംഎയുമായി ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയിരുന്നു.

ഫൈസലിന് ലഹരിമരുന്ന് വിൽപന നടത്തിയതും നിസാമായിരുന്നു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം.പി. ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദേശപ്രകാരം ടൗൺ എസ്ഐ കെ.ടി. അഖിലിന്റെ നേതൃത്വത്തിൽ എസ്സിപിഒമാരായ സുജിത്ത്, സി.പി. സനോജ്, കെ. രാഹുൽ, സിപിഒമാരായ പ്രതീഷ്, വിജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385804/kannur-drug-network-main-accused-nizam-arrested-bengaluru)