---
title: "അതിഥികൾക്ക് പഴകിയ ഭക്ഷണം നൽകി; തളിപ്പറമ്പ് കപ്പാലത്തെ വസന്തവിഹാർ ഹോട്ടലിനെതിരെ പരാതി"
english_title: "Thaliparamba Hotel Serves Stale Food to Guests Complaint Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385815/thaliparamba-hotel-stale-food-complaint-vasanthavihar"
published_at: "2026-10-06T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5039123bf1_IMG-20191107-WA0074.jpeg"
keywords: ["Thaliparamba News", "Food Safety", "Hotel Complaint", "Kannur News"]
---

# അതിഥികൾക്ക് പഴകിയ ഭക്ഷണം നൽകി; തളിപ്പറമ്പ് കപ്പാലത്തെ വസന്തവിഹാർ ഹോട്ടലിനെതിരെ പരാതി

> **Lead Summary:** **തളിപ്പറമ്പ്: **അതിഥികള്‍ക്ക് വിളമ്പാന്‍ പഴകിയ പ്രഭാതഭക്ഷണം നല്‍കിയ ഹോട്ടലിനെതിരെ നഗരസഭ ഉദ്യോഗസ്ഥന്‍ പരാതി നല്‍കി.തളിപ്പറമ്പ് കപ്പാലം വ്യാപാരഭവന് മുന്‍വശത്തെ വസന്തവിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **അതിഥികള്‍ക്ക് വിളമ്പാന്‍ പഴകിയ പ്രഭാതഭക്ഷണം നല്‍കിയ ഹോട്ടലിനെതിരെ നഗരസഭ ഉദ്യോഗസ്ഥന്‍ പരാതി നല്‍കി.തളിപ്പറമ്പ് കപ്പാലം വ്യാപാരഭവന് മുന്‍വശത്തെ വസന്തവിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി.

അടുത്ത ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ഒരു സുപ്രധാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് വിളമ്പാനാണ് ഒക്ടോബര്‍ മൂന്നിന് വസന്തവിഹാറില്‍ ഇഡലി, വട എന്നിവ ഓര്‍ഡര്‍ നല്‍കിയത്.

നാലാംതീയതി രാവിലെ എട്ടിന് ഹോട്ടല്‍ അധികൃതര്‍ 1700 രൂപയുടെ ഭക്ഷണം എത്തിച്ചുനല്‍കിയെങ്കിലും ഇഡലിയും സാമ്പാറും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ രൂക്ഷമായ ദുര്‍ഗന്ധമുള്ളതായതിനാല്‍ അതിഥികള്‍ക്ക് മുന്നില്‍ നാണംകെടേണ്ടിവന്നുവെന്ന് നഗരസഭ സെക്രട്ടെറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മനുഷ്യജീവന് ഹാനികരമാവുന്ന വിധത്തില്‍ ഭക്ഷണം വിതരണം ചെയ്ത ഹോട്ടലിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385815/thaliparamba-hotel-stale-food-complaint-vasanthavihar)