---
title: "പട്ടുവം പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Pattuvam Panchayat Distributes Assistive Devices to Differently Abled"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385874/pattuvam-panchayat-assistive-devices-distribution-differently-abled"
published_at: "2026-10-07T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5cd3561c1d_simple-card.jpg"
keywords: ["Pattuvam Panchayat", "Thaliparamba News", "Differently Abled Welfare"]
---

# പട്ടുവം പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം സംഘടിപ്പിച്ചു.പതിനെട്ട് പേർക്കാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **പട്ടുവം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം സംഘടിപ്പിച്ചു.പതിനെട്ട് പേർക്കാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.

കോമ്മോഡ് ചെയർ, വീൽചെയർ, റിക്ലൈനിങ് വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, സെൻസറി കിറ്റ്, ക്രോം പ്ലേറ്റഡ് വീൽ ചെയർ, അക്കമഡേറ്റീവ് ഫൂട്ട് വെയർ, സി.പി. വാക്കർ, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.കെൽട്രോൺ, ഭിന്നശേഷി കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളാണ് സഹായ ഉപകരണങ്ങൾ എത്തിച്ചത്.

2025-26 വർഷത്തെ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന് 2,90,000 രൂപ വകയിരുത്തിയിട്ടുണ്ട്.മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന വിതരണോദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. വിനീത അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ദാമോദരൻ, പി. സുരേശൻ, പഞ്ചായത്ത് മെമ്പർ കെ. സനൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജെ. അനുമോൾ സ്വാഗതവും കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ. ദിൽന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385874/pattuvam-panchayat-assistive-devices-distribution-differently-abled)