---
title: "ഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി പണം കൈപ്പറ്റി; ആളാരെന്ന് രഹസ്യം"
english_title: "Onam Bumper 30 Crore Winner Claims Prize Remains Anonymous Thaliparamba Ticket"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385907/onam-bumper-30-crore-winner-claims-prize-anonymous-thaliparamba"
published_at: "2026-10-07T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5f342220f7_IMG-20191107-WA0081.jpg"
keywords: ["Onam Bumper Lottery", "Kerala Lottery", "Thaliparamba News"]
---

# ഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി പണം കൈപ്പറ്റി; ആളാരെന്ന് രഹസ്യം

> **Lead Summary:** **തിരുവനന്തപുരം: **ഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി ടിക്കറ്റ് നൽകി പണം കൈപ്പറ്റി. എന്നാൽ ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.ഭാഗ്യശാലി പേര് വെളിപ്പെടുത്താത്തതിനാൽ ലോട്ടറി വകുപ്പിനും പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം: **ഓണം ബമ്പർ 30 കോടി അടിച്ച ഭാഗ്യശാലി ടിക്കറ്റ് നൽകി പണം കൈപ്പറ്റി. എന്നാൽ ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.ഭാഗ്യശാലി പേര് വെളിപ്പെടുത്താത്തതിനാൽ ലോട്ടറി വകുപ്പിനും പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് വിവരം.

കണ്ണൂരിലെ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. TL 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബമ്പർ അടിച്ചത്.വലിയ തുകയ്ക്കുള്ള ലോട്ടറി അടിച്ചവരെ തേടി പല സ്ഥലങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങളുമായി ആളുകൾ എത്തുന്ന അനുഭവം നേരത്തെ ബമ്പർ അടിച്ചവർ പങ്കുവെച്ചിട്ടുണ്ട്.

ഇതാവാം ആ ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണമെന്നാണ് നിഗമനം.നികുതിയും സെസും ഏജന്റ് കമ്മീഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്. 10 ശതമാനമാണ് ഏജന്റിനുള്ള കമ്മീഷൻ. 30 ശതമാനം ആദായനികുതിയായും 25% സർചാർജായും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായും ഈടാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385907/onam-bumper-30-crore-winner-claims-prize-anonymous-thaliparamba)