---
title: "പരിയാരം മെഡിക്കൽ കോളേജിൽ ഇരിട്ടി സ്വദേശി ഫാത്തിമയുടെ മരണം; ചികിത്സാ പിഴവ് ആരോപിച്ച് ഡിവൈഎഫ്ഐ മാർച്ച്"
english_title: "Iritty Native Fathima Death at Pariyaram Medical College DYFI March Police Complaint Probe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385960/pariyaram-medical-college-iritty-fathima-death-dyfi-protest-complaint"
published_at: "2026-10-07T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6351037df1_simple-card.jpg"
keywords: ["Pariyaram Medical College", "Iritty Fathima Death", "DYFI Protest"]
---

# പരിയാരം മെഡിക്കൽ കോളേജിൽ ഇരിട്ടി സ്വദേശി ഫാത്തിമയുടെ മരണം; ചികിത്സാ പിഴവ് ആരോപിച്ച് ഡിവൈഎഫ്ഐ മാർച്ച്

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ രോഗിയുടെ മരണത്തിൽ ചികിത്സാ പിഴവെന്നാരോപിച്ച് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. അക്കാദമിക് ബ്ലോക്കിന് മുന്നിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

## Article Content

**പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ രോഗിയുടെ മരണത്തിൽ ചികിത്സാ പിഴവെന്നാരോപിച്ച് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. അക്കാദമിക് ബ്ലോക്കിന് മുന്നിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഇരിട്ടി സ്വദേശി ഫാത്തിമ (47) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം പരിയാരം പോലീസിൽ പരാതി നൽകി.മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്.

ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385960/pariyaram-medical-college-iritty-fathima-death-dyfi-protest-complaint)