---
title: "ഇടിമിന്നലിൽ ജില്ലയിൽ പലഭാഗത്തും വ്യാപകനാശനഷ്ടം, ചൂളിയാട് വീടിന്റെ ചുമർ ഇടിഞ്ഞു, തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് കേടുപാട്"
english_title: "Thaliparamba Juma Masjid Lightning Damage Minaret Power Disruption"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386022/thaliparamba-juma-masjid-lightning-damage-minaret-power-outage"
published_at: "2026-10-08T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7144eb1e54_simple-card-Recovered.jpg"
keywords: ["Thaliparamba Juma Masjid", "Lightning Damage Kerala", "Thaliparamba Rain"]
---

# ഇടിമിന്നലിൽ ജില്ലയിൽ പലഭാഗത്തും വ്യാപകനാശനഷ്ടം, ചൂളിയാട് വീടിന്റെ ചുമർ ഇടിഞ്ഞു, തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് കേടുപാട്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു.ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപമാണ് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു.ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപമാണ് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്.

ഇടിമിന്നലിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.കണ്ണൂർ ജില്ലയുടെ പല ഭാഗത്തും ഇന്നലെ ഇടിമിന്നലുകളിൽ വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചൂളിയാട് ഇടിമിന്നലിൽ വീടിന്റെ ചുമർ ഇടിഞ്ഞു. വൈദ്യുതി തകരാറിലായി. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ കൊളപ്പയിൽ മിന്നൽ ചുഴലിയുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386022/thaliparamba-juma-masjid-lightning-damage-minaret-power-outage)