---
title: "തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയിൽ 'ഗ്രീൻ ആൻഡ് ക്ലീൻ' ശുചീകരണ പ്രവർത്തനം നടത്തി"
english_title: "Green and Clean Program at Taliparamba North BRC with Scouts and Guides"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386218/green-and-clean-program-taliparamba-north-brc"
published_at: "2026-10-09T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac870c9e9fc5_1000911958.jpg"
keywords: ["Taliparamba North BRC", "Green and Clean", "Scouts and Guides"]
---

# തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയിൽ 'ഗ്രീൻ ആൻഡ് ക്ലീൻ' ശുചീകരണ പ്രവർത്തനം നടത്തി

> **Lead Summary:** തളിപ്പറമ്പ്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയും പരിസരവും ഓട്ടിസം പാർക്കും ശുചീകരിക്കുന്ന ‘Green & Clean’ പ്രവർത്തനം സംഘടിപ്പിച്ചു. ഒക്ടോബർ 8ന് രാവിലെ ആരംഭിച്ച പരിപാടിയിൽ സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങളും ബന്ധപ്പെട്ട പ്രവർത്തകരും പങ്കെടുത്തു.

## Article Content

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയും പരിസരവും ഓട്ടിസം പാർക്കും ശുചീകരിക്കുന്ന ‘Green & Clean’ പ്രവർത്തനം സംഘടിപ്പിച്ചു. ഒക്ടോബർ 8ന് രാവിലെ ആരംഭിച്ച പരിപാടിയിൽ സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങളും ബന്ധപ്പെട്ട പ്രവർത്തകരും പങ്കെടുത്തു.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹരിന്ദ്രൻ വി.വി (അഡൾട്ട് റിസോഴ്സ് പേഴ്സൺ) മുഖ്യാതിഥിയായി.

തളിപ്പറമ്പ് നോർത്ത് ബി.പി.സി എ. പ്രേംജി സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൾ നാഫി ടി.പി (സ്കൗട്ട് & ഗൈഡ്സ് ജില്ലാ സെക്രട്ടറി), അബ്ദുൾ ഹക്കീം (സ്കൗട്ട് കമ്മീഷണർ), ലാവണ്യ എൻ (ഗൈഡ് ക്യാപ്റ്റൻ), സിബി സെബാസ്റ്റ്യൻ (ടാഗോർ വിദ്യാനികേതൻ പ്രധാനാധ്യാപകൻ) എന്നിവർ സംസാരിച്ചു.

പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ഹരിതാഭമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ബി.ആർ.സി പരിസരവും ഓട്ടിസം പാർക്കും ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386218/green-and-clean-program-taliparamba-north-brc)