---
title: "നാല് മാസം കൊണ്ട് കണ്ണൂർ മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന് വിമർശനം; ചികിത്സാ പ്രതിസന്ധിക്കെതിരെ കെ.എസ്.കെ.ടി.യു മാർച്ച്"
english_title: "KSKTU March Against Crisis at Kannur Medical College Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386255/kskttu-march-against-kannur-medical-college-treatment-crisis"
published_at: "2026-10-09T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac896decbc0c_1000912137.jpg"
keywords: ["Kannur Medical College", "KSKTU Protest", "Pariyaram News"]
---

# നാല് മാസം കൊണ്ട് കണ്ണൂർ മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന് വിമർശനം; ചികിത്സാ പ്രതിസന്ധിക്കെതിരെ കെ.എസ്.കെ.ടി.യു മാർച്ച്

> **Lead Summary:** പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ കഴിഞ്ഞ നാലുമാസത്തിനിടെ പ്രതിസന്ധിയിലായെന്ന വിമർശനവുമായി കെ.എസ്.കെ.ടി.യു മാടായി ഏരിയാ കമ്മിറ്റി രംഗത്ത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി നാല് മാസം കൊണ്ട് മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന രാഷ്ട്രീയ വിമർശനവും ഉയർത്തിയാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്.

## Article Content

പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ കഴിഞ്ഞ നാലുമാസത്തിനിടെ പ്രതിസന്ധിയിലായെന്ന വിമർശനവുമായി കെ.എസ്.കെ.ടി.യു മാടായി ഏരിയാ കമ്മിറ്റി രംഗത്ത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി നാല് മാസം കൊണ്ട് മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന രാഷ്ട്രീയ വിമർശനവും ഉയർത്തിയാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്.

വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക, മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമം അവസാനിപ്പിക്കുക, രോഗികൾക്ക് യഥാസമയം മികച്ച ചികിത്സ ഉറപ്പാക്കുക, ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.വി സന്തോഷ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. സത്യപാലൻ, പി.പി ദാമോദരൻ, പി. ദാമോദരൻ, എ.വി രവീന്ദ്രൻ, പി. ബാലകൃഷ്ണൻ, കെ.വി ഭാരതി എന്നിവർ സംസാരിച്ചു.

സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി അടിയന്തരമായി പരിഹരിച്ച് രോഗികൾക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ഉറപ്പാക്കണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386255/kskttu-march-against-kannur-medical-college-treatment-crisis)