---
title: "പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ബസ്സും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്"
english_title: "Bus Parcel Lorry Accident Pilathara Pappinissery KSTP Road 15 Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386302/bus-lorry-accident-pilathara-pappinissery-kstp-road-pazhayangadi"
published_at: "2026-10-09T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c8db60b3a_1000913037.jpg"
keywords: ["Pilathara Accident", "Kannur Bus Accident", "KSTP Road Accident"]
---

# പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ബസ്സും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

> **Lead Summary:** **പിലാത്തറ: **പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ബസ്സും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് അപകടം. പഴയങ്ങാടി രാമപുരം കയറ്റത്തിലാണ് അപകടം ഉണ്ടായത്.

## Article Content

**പിലാത്തറ: **പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ബസ്സും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് അപകടം. പഴയങ്ങാടി രാമപുരം കയറ്റത്തിലാണ് അപകടം ഉണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രികരായ പതിനഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് കെഎസ്ടിപി റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386302/bus-lorry-accident-pilathara-pappinissery-kstp-road-pazhayangadi)