---
title: "ആലക്കോട് ഫർലോംഗരയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ച് എക്സൈസ്; 250 ലിറ്റർ വാഷ് പിടികൂടി"
english_title: "Alakode Excise Raid Ferlongara Wash Seized 250 Litre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386343/alakode-excise-raid-ferlongara-wash-seized-250-litre"
published_at: "2026-10-09T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac915a863699_1000913802.jpg"
keywords: ["Alakkod news", "Alakkod excise"]
---

# ആലക്കോട് ഫർലോംഗരയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ച് എക്സൈസ്; 250 ലിറ്റർ വാഷ് പിടികൂടി

> **Lead Summary:** ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ഫർലോംഗര നഗർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

## Article Content

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ഫർലോംഗര നഗർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

ഫർലോംഗരയിൽ തോട്ടുചാലിന് സമീപം പുറമ്പോക്ക് അരികിൽ പ്രവർത്തിച്ചുവന്ന വാറ്റ് കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇവിടെ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 250 ലിറ്റർ വാഷ് കണ്ടെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി. ഹാരിസ്, സി.കെ. ഷിബു, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ ആന്റണി, പിഒ ഗ്രേഡ് ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386343/alakode-excise-raid-ferlongara-wash-seized-250-litre)