---
title: "ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Illathu Veetil Narayanan Nambiar Remembrance Pariyaram Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386581/illathu-veetil-narayanan-nambiar-remembrance-pariyaram"
published_at: "2026-10-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb7ee2c797b_1000917122.jpg"
keywords: ["Kannur News", "Congress News", "Pariyaram News"]
---

# ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാരുടെ ആറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാരുടെ ആറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കിസാൻ കോൺഗ്രസ് ദേശീയ കോർഡിനേറ്റർ എ.ഡി. സാബു ഉദ്ഘാടനം ചെയ്തു. ഒ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ, ബ്ലോക്ക് ട്രഷറർ ഇ. വിജയൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ സി.എം. ആന്റണി മൈക്കിൾ, വി.വി. രാജൻ, വി. കുഞ്ഞപ്പൻ, പി.വി. ഗോപാലൻ, ഐ.വി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386581/illathu-veetil-narayanan-nambiar-remembrance-pariyaram)