---
title: "ദുബൈ KMCC പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ മെഡിക്കൽ എക്യുപ്മെന്റ് വിതരണം നടന്നു"
english_title: "Dubai KMCC Pariyaram Panchayat Committee Medical Equipment Distribution Held At Cheriyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386645/dubai-kmcc-pariyaram-panchayat-medical-equipment-distribution"
published_at: "2026-10-12T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc584b4a96b_1000917524.jpg"
keywords: ["Kannur News", "Pariyaram News", "Dubai KMCC News", "KMCC News"]
---

# ദുബൈ KMCC പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ മെഡിക്കൽ എക്യുപ്മെന്റ് വിതരണം നടന്നു

> **Lead Summary:** **പരിയാരം: **ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ സി. ഉമ്മർ കുട്ടി മെഡിക്കൽ എക്യുപ്മെന്റ് വിതരണം ചെറിയൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു.

## Article Content

**പരിയാരം: **ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ സി. ഉമ്മർ കുട്ടി മെഡിക്കൽ എക്യുപ്മെന്റ് വിതരണം ചെറിയൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു.

കിടപ്പുരോഗികൾക്കും മറ്റ് അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും സാന്ത്വനമേകുന്ന വിവിധ മെഡിക്കൽ ഉപകരണങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ നിർവഹിച്ചു. പ്രവാസ ലോകത്തു നിന്നും നാട്ടിലെ സാധാരണക്കാരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് കെ.എം.സി.സി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് ഇർഫാനി ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സി. ഫക്രുദീൻ നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ അബൂബക്കർ വായാട്, പി.വി. അബ്ദുൽ ഷുക്കൂർ, ബഷീർ എം. പൊയിൽ, അഷ്റഫ് പുളുക്കൂൽ, മുർഷിദ് വായാട്, ഇബ്രാഹിം പി.എം., ഒ.കെ. ഹസ്സൻ കുഞ്ഞി, ശിഹാബ് സി., ഷാജഹാൻ ഒ.എം., ആഷിഫ് ടി.ടി., ഷംസീർ എം. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386645/dubai-kmcc-pariyaram-panchayat-medical-equipment-distribution)