---
title: "മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം: സിപിഎം വേശാല ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "CPM Veshala Local Committee Protest Demanding Resignation Of Chief Election Commissioner Gyanesh Kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386648/cpm-veshala-local-committee-protest-chattukappara"
published_at: "2026-10-12T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc59607c425_1000917565.jpg"
keywords: ["Kannur News", "CPM News", "Veshala News", "Chattukappara News"]
---

# മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം: സിപിഎം വേശാല ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം വേശാല ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ: **ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം വേശാല ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഡൽഹിയിൽ സമരം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ വലിച്ചിഴച്ച് ബലമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം.

സിപിഎം വേശാല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ. രാമചന്ദ്രൻ, കെ. ഗണേഷ് കുമാർ, പി. അജിതകുമാരി, പി. സജേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386648/cpm-veshala-local-committee-protest-chattukappara)