---
title: "കമ്പിൽ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട: കടയിൽ നിന്നും കാറിൽ നിന്നുമായി 473 ഗ്രാം എം ഡി എം എ പിടികൂടി, കടയുടമ അറസ്റ്റിൽ"
english_title: "Major Drug Bust in Kambil Town 473 Gram MDMA Seized Youth Arrested Kannur Excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386743/kambil-town-473-gram-mdma-drug-bust-youth-arrested-kannur"
published_at: "2026-10-12T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accbfad8e295_simple-card-Recovered-Recovered-Recovered.jpg"
keywords: ["Kannur News", "Kambil News", "Drug Bust Kannur", "MDMA Seized", "Excise Raid", "Kannur Excise News"]
---

# കമ്പിൽ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട: കടയിൽ നിന്നും കാറിൽ നിന്നുമായി 473 ഗ്രാം എം ഡി എം എ പിടികൂടി, കടയുടമ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** കമ്പിൽ ടൗണിൽ എക്സൈസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 473 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ.പെരുമാച്ചേരി കോട്ടപോയിൽ സ്വദേശി ബാദുഷ ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ:** കമ്പിൽ ടൗണിൽ എക്സൈസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 473 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ.പെരുമാച്ചേരി കോട്ടപോയിൽ സ്വദേശി ബാദുഷ ആണ് പിടിയിലായത്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ്, കണ്ണൂരിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്.ന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബി ആർ ലേബാൻ എന്ന കടയിൽ നിന്ന് 462 ഗ്രാം MDMA കണ്ടെടുത്തു. തുടർന്ന് ഇയാളുടെ ബാലെനോ കാർ പരിശോധിച്ചതിൽ 11 ഗ്രാം MDMA കൂടി കണ്ടെടുത്തു.ആകെ 473 ഗ്രാമാണ് പിടികൂടിയത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സുഹൈൽ പി.പി., ഗണേഷ് ബാബു പി.വി. എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കമ്പിൽ ഭാഗത്ത് മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിലൊരാളാണ് പിടിയിലായ ബാദുഷ. പ്രതി കുറച്ചു ദിവസമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പുരുഷോത്തമൻ സി., രാജേഷ് ശങ്കർ, അജിത്ത് സി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി.പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., സുജേഷ് എം.വി., ജിജീഷ് സി., രതിക എ.വി. എന്നിവരും ഉണ്ടായിരുന്നു.

കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ ക്രൈം നമ്പർ 72/2026 ആയി രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ണൂർ JFCM III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386743/kambil-town-473-gram-mdma-drug-bust-youth-arrested-kannur)