---
title: "വ്യാപാരി ചായ കുടിക്കാൻ പോയ തക്കം നോക്കി കടയിൽ നിന്ന് 15000 രൂപ കവർന്ന മോഷ്ടാവ് പിടിയിൽ"
english_title: "Pazhayangadi Theft 15000 Rupees Stolen From Shop Thief Arrested Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386754/pazhayangadi-shop-theft-15000-rupees-thief-arrested"
published_at: "2026-10-12T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acce2c50c319_1000919829.jpg"
keywords: ["Kannur News", "Pazhayangadi News", "Theft News", "Kannur Police News", "Mattool News"]
---

# വ്യാപാരി ചായ കുടിക്കാൻ പോയ തക്കം നോക്കി കടയിൽ നിന്ന് 15000 രൂപ കവർന്ന മോഷ്ടാവ് പിടിയിൽ

> **Lead Summary:** പഴയങ്ങാടി: വ്യാപാരി തൊട്ടടുത്ത വീട്ടിൽ ചായ കുടിക്കാൻ പോയ തക്കത്തിൽ കടയിൽ അതിക്രമിച്ച് കയറി 15,000 രൂപ കവർന്ന മോഷ്ടാവ് പിടിയിൽ.

## Article Content

പഴയങ്ങാടി: വ്യാപാരി തൊട്ടടുത്ത വീട്ടിൽ ചായ കുടിക്കാൻ പോയ തക്കത്തിൽ കടയിൽ അതിക്രമിച്ച് കയറി 15,000 രൂപ കവർന്ന മോഷ്ടാവ് പിടിയിൽ.

വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ പുന്നക്കൽ ഹൗസിൽ മുസമ്മിൽ (35) നെയാണ് എസ്.ഐ. കെ.ടി.വി. രാജേഷ് അറസ്റ്റ് ചെയ്തത്.

മാട്ടൂൽ സെൻട്രലിലെ സി.എം.കെ. അഫ്സലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒക്ടോബർ 10ന് വൈകുന്നേരം 4.40 മണിക്ക് മാട്ടൂൽ സെൻട്രലിലെ പരാതിക്കാരന്റെ യു.വി. സ്റ്റോർ എന്ന പലചരക്ക് കടയിൽ നിന്നാണ് പ്രതി പണം കവർന്നത്.

വ്യാപാരി തൊട്ടടുത്തുള്ള സ്വന്തം വീട്ടിൽ ചായ കുടിക്കാൻ പോയ സമയത്ത് കടയിൽ കയറിയ പ്രതി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ കവരുകയായിരുന്നു.

പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386754/pazhayangadi-shop-theft-15000-rupees-thief-arrested)