---
title: "തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ MDMAയുമായി യുവാവ് പിടിയിലായി"
english_title: "Young Man Arrested With MDMA In Taliparamba Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386821/mdma-seized-taliparamba-youth-arrested-kannur"
published_at: "2026-10-13T10:44:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdbe76500db_simple-card.jpg"
keywords: ["Kannur News", "Taliparamba News", "MDMA Seized", "Drug Arrest Kannur", "DANSAF"]
---

# തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ MDMAയുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെ MDMAയുമായി യുവാവ് പിടിയിലായി.തളിപ്പറമ്പ് പുഷ്പഗിരി കെ.ഹൗസിൽ ആലിയുടെ മകൻ മുഹമ്മദ് ഹാസിഫ് ആണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെ MDMAയുമായി യുവാവ് പിടിയിലായി.തളിപ്പറമ്പ് പുഷ്പഗിരി കെ.ഹൗസിൽ ആലിയുടെ മകൻ മുഹമ്മദ് ഹാസിഫ് ആണ് പിടിയിലായത്.

തളിപ്പറമ്പ് എസ്.ഐ സിജിൽ വി, ജി.എസ്.ഐ സതീശൻ എം എന്നിവർ ചേർന്ന് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ 12.55ന് ദേശീയപാതയിൽ വാഹന പരിശോധന നടത്തവെ ഏഴാം മൈൽ പാർക്ക് ഡൈൻ റസ്റ്റോറന്റിന്റെ മുൻവശത്ത് വെച്ചാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.KL18 AA3123 നമ്പർ പോളോ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോർഡിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച 6.6960 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386821/mdma-seized-taliparamba-youth-arrested-kannur)