---
title: "മദ്യലഹരിയിൽ കാർ ഓടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പലതവണ വണ്ടിയിടിച്ച സംഘത്തെ പോലീസ് പിടികൂടി"
english_title: "Car Hits Couple Bike Multiple Times In Taliparamba Drunk Gang Arrested Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386871/car-hits-couple-bike-taliparamba-drunk-gang-arrested"
published_at: "2026-10-13T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf7db0c7c7_IMG-20191107-WA0074.jpeg"
keywords: ["Kannur News", "Taliparamba News", "Taliparamba Accident", "Drunk Driving Kannur", "Ammakulam"]
---

# മദ്യലഹരിയിൽ കാർ ഓടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പലതവണ വണ്ടിയിടിച്ച സംഘത്തെ പോലീസ് പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്: **മദ്യലഹരിയിൽ കാർ ഓടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പലതവണ വണ്ടിയിടിച്ച സംഘത്തെ പോലീസ് പിടികൂടി.

## Article Content

**തളിപ്പറമ്പ്: **മദ്യലഹരിയിൽ കാർ ഓടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പലതവണ വണ്ടിയിടിച്ച സംഘത്തെ പോലീസ് പിടികൂടി.

ഇന്നലെ രാത്രി 8.30ന് തളിപ്പറമ്പ് ടൗണിനടുത്താണ് യുവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്. 3 തവണ കാറിടിച്ചതോടെ ദമ്പതികൾ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം കാർ തടഞ്ഞു നിർത്തി. പിന്നാലെ കാറിലുള്ളവരും എത്തി. 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്.

വിവരമറിഞ്ഞ് ബസ് സ്റ്റാൻഡിലും ടൗണിലും ഉണ്ടായിരുന്നവരും തടിച്ചു കൂടി. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ബൈക്കിലുണ്ടായിരുന്ന യുവാവും കാറിലുള്ളവരും പ്രശ്നം സംസാരിച്ചു കൊണ്ടിരിക്കെ കാർ ഡ്രൈവർ കടന്നുകളഞ്ഞു.

കാറിലുണ്ടായിരുന്ന 3 പേരെ പോലീസെത്തി പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു. അമ്മംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386871/car-hits-couple-bike-taliparamba-drunk-gang-arrested)