---
title: "വോട്ട് ചോരിക്കെതിരെ കണ്ണൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ മാർച്ചും ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയും ഒക്ടോബർ 21ന്"
english_title: "Muslim League Protest March In Kannur Against Vote Chori Demanding Election Commissioner Resignation On Oct 21"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387023/muslim-league-protest-march-kannur-oct-21-against-vote-chori"
published_at: "2026-10-14T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf36ed15845_IMG-20191107-WA0074.jpeg"
keywords: ["Muslim League News", "IUML Kannur", "PK Kunhalikutty", "Vote Chori Protest"]
---

# വോട്ട് ചോരിക്കെതിരെ കണ്ണൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ മാർച്ചും ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയും ഒക്ടോബർ 21ന്

> **Lead Summary:** **കണ്ണൂർ: **വോട്ട് ചോരിയിലൂടെ പൗരാവകാശം നിഷേധിച്ച് ജനാധിപത്യം അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും രാജ്യവ്യാപകമായി ഇതിനുവേണ്ടി നടക്കുന്ന പ്രക്ഷോഭ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കണ്ണൂരിൽ പ്രതിഷേധ മാർച്ചും ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയും എടുക്കാൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **വോട്ട് ചോരിയിലൂടെ പൗരാവകാശം നിഷേധിച്ച് ജനാധിപത്യം അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും രാജ്യവ്യാപകമായി ഇതിനുവേണ്ടി നടക്കുന്ന പ്രക്ഷോഭ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കണ്ണൂരിൽ പ്രതിഷേധ മാർച്ചും ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയും എടുക്കാൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.

ഒക്ടോബർ 21ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിലുള്ള നെഹ്റു സ്തൂപം പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് കണ്ണൂർ ചേമ്പർ ഹാളിനടുത്തുള്ള സി എച്ച് സ്ക്വയറിൽ സമാപിക്കും. തുടർന്ന് ചേമ്പർ ഹാളിൽ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയെടുക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സംഗമം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

> "സമരചൂളയിൽ ഇന്ത്യ; ജന്തർ മന്ദർ നൽകുന്ന പ്രതീക്ഷ" .എന്ന വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക് ഷിബു മീരാൻ പ്രഭാഷണം നടത്തും. മുസ്ലിംലീഗ് നേതാക്കളായ വി പി മഹമൂദ് ഹാജി, വി കെ അബ്ദുൽ ഖാദർ മൗലവി, പി കുഞ്ഞിമുഹമ്മദ് എന്നീ നേതാക്കളെ അനുസ്മരിച്ചുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി നേതൃ സ്മരണ നടത്തും.

ഇത് സംബന്ധിച്ച് ചേർന്ന് യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു .ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ. കെഎ ലത്തീഫ്, കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ.കെ റഫീഖ് മാസ്റ്റർ, ബി.കെ. അഹമ്മദ് മണ്ഡലം നേതാക്കളായ ഒ.പി.ഇബ്രാഹിം കുട്ടി, ഒമ്പാൻ ഹംസ,കെ.കെ അഷറഫ്, ഇഖ്ബാൽ കോയിപ്ര, പി.വി ഇബ്രാഹിം മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ, സി.പി. റഷീദ്, എ.കെ. ആബൂട്ടി ഹാജി,പി.കെ കുട്ട്യാലി , ടി.എൻ.എ.ഖാദർ, നൗഷാദ് അണിയാരം, മുസ്‌ലിഹ് മഠത്തിൽ, കെ.കെ ബഷീർ, മുഹമ്മദ് ഇഫ്തി ഹാസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387023/muslim-league-protest-march-kannur-oct-21-against-vote-chori)