---
title: "മാലിന്യ സംസ്കരണത്തിൽ വീഴ്ച; പടിയൂർ കല്ല്യാട്ടെ മൂന്ന് പന്നിഫാമുകൾക്ക് 52,500 രൂപ പിഴ"
english_title: "Padiyur Kallyad Three Pig Farms Fined Rs 52500 For Waste Management Violation Enforcement Squad Action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387071/padiyur-kallyad-pig-farms-fined-52500-waste-violation"
published_at: "2026-10-14T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf736b2e857_simple-card.jpg"
keywords: ["Kallyad Panchayat News", "Pig Farm Fine", "Waste Management Violation", "Enforcement Squad"]
---

# മാലിന്യ സംസ്കരണത്തിൽ വീഴ്ച; പടിയൂർ കല്ല്യാട്ടെ മൂന്ന് പന്നിഫാമുകൾക്ക് 52,500 രൂപ പിഴ

> **Lead Summary:** **പടിയൂർ:** മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് പന്നിഫാമുകൾക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. റീജ ജി , ബെന്നി ഈപ്പൻ , സജിത സി കെ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമുകൾക്കെതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ നടപടിയെടുത്തത്.

## Article Content

**പടിയൂർ:** മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് പന്നിഫാമുകൾക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. റീജ ജി , ബെന്നി ഈപ്പൻ , സജിത സി കെ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമുകൾക്കെതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ നടപടിയെടുത്തത്.

ഫാമുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള ജൈവ/അജൈവ മാലിന്യങ്ങൾ വൻതോതിൽ അലക്ഷ്യമായി തള്ളിയതായും, ഉപയോഗശേഷമുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതായും പരിശോധനയിൽ വ്യക്തമായി. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച ഫാമുകൾക്കാണ് ആകെ 52,500 രൂപ പിഴ ചുമത്തിയത്.

പന്നിക്ക് ഭക്ഷണത്തിനായി വിവിധ ഹോട്ടലിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സ്വീകരിച്ച് ഫാം പരിസരത്ത് കൂട്ടിയിടുന്നതാണെന്ന് പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ അംഗീകാരം ഇല്ലാത്ത ഇത്തരം ഫാമുകൾക്ക് മാലിന്യം കൈമാറുന്ന സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും സ്ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, എൻഫോഴ്‌സ്‌മെന്റ് അംഗം ജിഷ്ണുരാജ്, ദിബിൽ, പടിയൂർ കല്ലിയാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റുബീന സി പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387071/padiyur-kallyad-pig-farms-fined-52500-waste-violation)