---
title: "ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "Kunnathadi Janaki 40th Death Anniversary Family Donates Fund To IRPC Maniur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387093/kunnathadi-janaki-40th-death-anniversary-donation-irpc-maniyur"
published_at: "2026-10-14T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf9a912e156_1000924805.jpg"
keywords: ["Maniyur News", "IRPC", "Death Anniversary Donation", "CPI M Vesala"]
---

# ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ: **കട്ടോളിയിലെ കുന്നത്താടി ജാനകിയുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

## Article Content

**മാണിയൂർ: **കട്ടോളിയിലെ കുന്നത്താടി ജാനകിയുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

സി.പി.ഐ(എം) വേശാല ലോക്കൽ സെക്രട്ടറിയും മയ്യിൽ ഏരിയ കമ്മിറ്റി അംഗവുമായ കെ. പ്രിയേഷ്കുമാർ കുടുംബാംഗങ്ങളിൽ നിന്ന് ധനസഹായം ഏറ്റുവാങ്ങി.

വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. ഗണേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി വാർഡ് മെമ്പർ എം.പി ശൈലജ, ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി സജീവൻ, കെ.പി ചന്ദ്രൻ, വി.വി സന്ദീപൻ, പി. രമേശൻ, സി. അജയൻ, കെ. മനോജ്, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

സി.പി.ഐ(എം) വെള്ളോലിപ്പിൻചാൽ ബ്രാഞ്ച് സെക്രട്ടറിയും വേശാല ലോക്കൽ കമ്മിറ്റി അംഗവുമായ പി. സജേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387093/kunnathadi-janaki-40th-death-anniversary-donation-irpc-maniyur)