---
title: "പഴയങ്ങാടി എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം"
english_title: "Tanker Lorry Hits Bus At Pazhayangadi Eripuram Passengers Miraculously Escaped"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387206/tanker-lorry-hits-bus-pazhayangadi-eripuram-accident-passengers-escaped"
published_at: "2026-10-15T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad097459b1f6_simple-card.jpg"
keywords: ["Pazhayangadi News", "Bus Accident", "Eripuram", "Kannur News", "Tanker Lorry Accident"]
---

# പഴയങ്ങാടി എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം

> **Lead Summary:** **പഴയങ്ങാടി:** എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ് ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടപ്പോഴാണ് പിറകിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിച്ചത്.

## Article Content

**പഴയങ്ങാടി:** എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ് ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടപ്പോഴാണ് പിറകിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. ലോറിയുടെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ബസ് സ്റ്റോപ്പിൽ നിർത്തിയ സമയത്തായിരുന്നു അപകടം എന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ബസിനുള്ളിലെ യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387206/tanker-lorry-hits-bus-pazhayangadi-eripuram-accident-passengers-escaped)