---
title: "തളിപ്പറമ്പിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി"
english_title: "Taliparamba Operation Toofan Junior Red Cross Anti Drug Awareness Program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387239/taliparamba-operation-toofan-junior-redcross-anti-drug-awareness"
published_at: "2026-10-15T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0d63f76a09_simple-card.jpg"
keywords: ["Operation Toofan", "Junior Red Cross", "Anti Drug Campaign", "Kannur News"]
---

# തളിപ്പറമ്പിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല തല ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി.തളിപ്പറമ്പിൽ നടന്ന പരിപാടിയിൽ ജൂനിയർ റെഡ് ക്രോസ് ഉപജില്ല കോർഡിനേറ്റർ കെ. നിസാർ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല തല ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി.തളിപ്പറമ്പിൽ നടന്ന പരിപാടിയിൽ ജൂനിയർ റെഡ് ക്രോസ് ഉപജില്ല കോർഡിനേറ്റർ കെ. നിസാർ അധ്യക്ഷത വഹിച്ചു.

ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ജെ.ആർ.സി കേഡറ്റുകളായ അവന്തിക ഉണ്ണികൃഷ്ണൻ, എ.കെ സൽമാനുൽ ഫാരിസി, പി.വി ഫാത്തിമത്തുൽ അഫീഫ എന്നിവർ വിഷയത്തിൽ പ്രസംഗിച്ചു.സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387239/taliparamba-operation-toofan-junior-redcross-anti-drug-awareness)