---
title: "തളിപ്പറമ്പിൽ ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ"
english_title: "Taliparamba Operation Thunder Excise Arrest Bengali Natives Cannabis Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387314/taliparamba-operation-thunder-excise-arrest-cannabis-bengal-natives"
published_at: "2026-10-16T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b43dd0385_simple-card.jpg"
keywords: ["Taliparamba News", "Kannur Excise", "Operation Thunder", "Cannabis Seized", "NDPS Act"]
---

# തളിപ്പറമ്പിൽ ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പിയും പാർട്ടിയും പുളിമ്പറമ്പ്, വെള്ളിക്കീൽ, പട്ടുവം ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പിയും പാർട്ടിയും പുളിമ്പറമ്പ്, വെള്ളിക്കീൽ, പട്ടുവം ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ.

വെസ്റ്റ് ബംഗാൾ സ്വദേശികളായ ജയന്ത മണ്ഡൽ (25), ഹരീഷ് ചന്ദ്ര മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. പട്ടുവം ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.ഒറീസയിൽ നിന്നും വെസ്റ്റ് ബംഗാളിൽ നിന്നും മറ്റുമായി വൻതോതിൽ കഞ്ചാവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും കേരളത്തിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികൾ എന്ന് എക്സൈസ് അറിയിച്ചു.

ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ് എ, ബിജു വി.വി, മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കെ, പ്രണവ് ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387314/taliparamba-operation-thunder-excise-arrest-cannabis-bengal-natives)