---
title: "തിങ്കളാഴ്ച പൊതു അവധി പരിഗണനയിൽ; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും"
english_title: "Kerala Public Holiday on Monday Consideration Mahanavami Pooja Holidays 5 Days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387316/kerala-monday-public-holiday-consideration-mahanavami-5-days-holiday"
published_at: "2026-10-16T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b53f9956b_IMG-20191107-WA0074.jpeg"
keywords: ["Kerala Holiday News", "Mahanavami Holiday", "Pooja Holidays", "Kerala Government Holiday"]
---

# തിങ്കളാഴ്ച പൊതു അവധി പരിഗണനയിൽ; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

> **Lead Summary:** **തിരുവനന്തപുരം:** തിങ്കളാഴ്ച പൊതു അവധിക്ക് ആലോചന. ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. മഹാനവമി ഒക്ടോബർ 20-നും പൂജവെപ്പ് 18-നും വരുന്നത് കണക്കിലെടുത്താണ് അവധി പരിഗണിക്കുന്നത്. സർവീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് അവധി എന്നാണ് സൂചന.

## Article Content

**തിരുവനന്തപുരം:** തിങ്കളാഴ്ച പൊതു അവധിക്ക് ആലോചന. ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. മഹാനവമി ഒക്ടോബർ 20-നും പൂജവെപ്പ് 18-നും വരുന്നത് കണക്കിലെടുത്താണ് അവധി പരിഗണിക്കുന്നത്. സർവീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് അവധി എന്നാണ് സൂചന.

ഇതോടെ തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും.

ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്.

സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അവധിയുടെ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ അവധിയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387316/kerala-monday-public-holiday-consideration-mahanavami-5-days-holiday)