---
title: "തുലാവർഷം തുടങ്ങി; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്"
english_title: "Kerala Thulavarsham Started Yellow Alert All Districts Today Heavy Rain IMD Warning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387317/kerala-thulavarsham-started-yellow-alert-all-districts-today"
published_at: "2026-10-16T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b61d587c5_IMG-20191107-WA0074.jpeg"
keywords: ["Kerala Rain Alert", "Thulavarsham", "Yellow Alert Kerala", "IMD Alert", "Kerala Weather"]
---

# തുലാവർഷം തുടങ്ങി; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **തുലാവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **തുലാവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലർച്ചെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.

വടക്കുകിഴക്കൻ മൺസൂൺ കാറ്റിലൂടെ ഒക്ടോബർ പകുതിയോടെ കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവർഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങുന്നതോടെയാണ് തുലാവർഷം ആരംഭിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ നിന്നുണ്ടാകുന്ന ന്യൂനമർദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവർഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387317/kerala-thulavarsham-started-yellow-alert-all-districts-today)