---
title: "പ്രൊജക്റ്റ് ബീക്കൺ ടൗൺ: പട്ടുവം ഗ്രാമ പഞ്ചായത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു"
english_title: "Project Beacon Town Pattuvam Grama Panchayat Morning Walk Muriyathode Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387371/project-beacon-town-pattuvam-morning-walk-muriyathode"
published_at: "2026-10-16T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1e9e960a68_simple-card.jpg"
keywords: ["Pattuvam News", "Beacon Town Project", "Taliparamba", "Kannur News", "Pattuvam Panchayat"]
---

# പ്രൊജക്റ്റ് ബീക്കൺ ടൗൺ: പട്ടുവം ഗ്രാമ പഞ്ചായത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂർ ജില്ലയിലെ മാതൃക ടൗൺ വികസന പദ്ധതിയായ പ്രൊജക്റ്റ് ബീക്കൺ ടൗണിന്റെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ മുറിയാത്തോട് ടൗണിനെ ബീക്കൺ ടൗൺ ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം പ്രഭാത നടത്തം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **കണ്ണൂർ ജില്ലയിലെ മാതൃക ടൗൺ വികസന പദ്ധതിയായ പ്രൊജക്റ്റ് ബീക്കൺ ടൗണിന്റെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ മുറിയാത്തോട് ടൗണിനെ ബീക്കൺ ടൗൺ ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം പ്രഭാത നടത്തം സംഘടിപ്പിച്ചു.

വെള്ളിക്കീൽ റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രഭാത നടത്തത്തിന് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ നേതൃത്വം നൽകി.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി ശ്രീമതി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ, സ്റ്റാൻഡിംഗ് ചെയർമാൻമാരായ കെ ദാമോദരൻ, പി പി സുരേശൻ, കെ വി വിനിത, പഞ്ചായത്ത് മെമ്പർമാരായ കെ സനൽ, കെ കെ സൈഫുദ്ദീൻ, ഇ സുമ, സീനത്ത് മoത്തിൽ, അനഘ രവീന്ദ്രൻ, കെ വി വിഭ, പട്ടുവം പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ ബിന്ദു, ടി വി പ്രേമൻ, വി ഉമേഷ്, പി പ്രണവ് തുടങ്ങിയവർ പ്രഭാത നടത്തത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387371/project-beacon-town-pattuvam-morning-walk-muriyathode)