---
title: "സംസ്ഥാനത്ത് അടുത്ത മാസം 3 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Kerala Private Bus Strike From November 3 Indefinite Strike Bus Owners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387402/kerala-private-bus-indefinite-strike-november-3-priyadarshini-scheme"
published_at: "2026-10-16T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad23eb65b32d_1000929430.jpg"
keywords: ["Kerala Private Bus Strike", "Bus Owners Strike", "Priyadarshini Scheme", "KSRTC", "Kerala News"]
---

# സംസ്ഥാനത്ത് അടുത്ത മാസം 3 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.

പ്രിയദർശിനി പദ്ധതി വന്നതോടെ സ്ത്രീകൾ സ്വകാര്യ ബസുകളിൽ കയറുന്നില്ലെന്നും സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവുന്നില്ലെന്നും ഉടമകൾ പറയുന്നു. മിനിമം ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കേരള ബസ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകൾ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു.

സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി സർക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞുവെന്നും ഇനിയും സർവീസുമായി മുന്നോട്ടു പോകാനാകില്ലെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.

2022-ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. അതിനാൽ മിനിമം നിരക്കും, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കണം. അതോടൊപ്പം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387402/kerala-private-bus-indefinite-strike-november-3-priyadarshini-scheme)