---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരസ്യ ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് യാത്രക്കാരുടെ കുത്തിയിരിപ്പ് സമരം"
english_title: "Kannur Railway Station Advertisement Board Protest Passengers Sit-in Strike NMRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387453/kannur-railway-station-ad-board-protest-passengers-sit-in-strike"
published_at: "2026-10-17T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad30545a8fb5_simple-card.jpg"
keywords: ["Kannur Railway Station", "Passenger Protest", "NMRPC", "Railway News", "Kannur News"]
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരസ്യ ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് യാത്രക്കാരുടെ കുത്തിയിരിപ്പ് സമരം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാത കയ്യേറി കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ച് യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**കണ്ണൂർ: **കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാത കയ്യേറി കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ച് യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ കുത്തിയിരിപ്പ് സമരം നടത്തി.

പ്രതിഷേധ ധർണ എൻഎംആർപിസി ചെയർമാൻ അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു.

റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി വിജിത്ത്കുമാർ, വി ദേവദാസ്, കെ പി ചന്ദ്രാംഗദൻ, ടി വിജയൻ, ചന്ദ്രൻ മന്ന, റൈജു ജെയ്സൺ, പ്രകാശൻ കണ്ണാടി വെളിച്ചം, വിജയൻ കൂട്ടിനേഴത്ത്, ജമാൽ സിറ്റി, ശശീന്ദ്രൻ ചാല, ടി സുരേഷ് കുമാർ, സി കെ ജിജു, ഗഫൂർ കാവിൻമൂല, രാജു ചാൾസ്, അസീസ് വടക്കുമ്പാട്, കെ മോഹനൻ, എം മനോജ്, രാധാകൃഷ്ണൻ കടൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387453/kannur-railway-station-ad-board-protest-passengers-sit-in-strike)