---
title: "അഞ്ച് ശതമാനം ദിവസേന ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം നഷ്ടമായി"
english_title: "Online Investment Fraud Payyanur Native Loses 14 Lakh Daily 5 Percent Profit Scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387455/online-fraud-payyanur-native-14-lakh-loss-investment-scam"
published_at: "2026-10-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3075748b38_IMG-20191107-WA0083.jpg"
keywords: ["Payyanur News", "Online Fraud", "Investment Scam", "Kannur Crime", "Cyber Fraud"]
---

# അഞ്ച് ശതമാനം ദിവസേന ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം നഷ്ടമായി

> **Lead Summary:** **പയ്യന്നൂർ:** ദിവസേന അഞ്ച് ശതമാനം അധിക ലാഭം വാഗ്ദാനം ചെയ്തവരുടെ ഓൺലൈൻ തട്ടിപ്പിൽ വീണ് പയ്യന്നൂർ സ്വദേശിയുടെ 14 ലക്ഷം രൂപ നഷ്ടപ്പെട്ടു.തായിനേരിയിലെ നമ്പിശ്ശേരിൽ ജോയി തോമസ് ആണ് തട്ടിപ്പിന് ഇരയായത്.

## Article Content

**പയ്യന്നൂർ:** ദിവസേന അഞ്ച് ശതമാനം അധിക ലാഭം വാഗ്ദാനം ചെയ്തവരുടെ ഓൺലൈൻ തട്ടിപ്പിൽ വീണ് പയ്യന്നൂർ സ്വദേശിയുടെ 14 ലക്ഷം രൂപ നഷ്ടപ്പെട്ടു.തായിനേരിയിലെ നമ്പിശ്ശേരിൽ ജോയി തോമസ് ആണ് തട്ടിപ്പിന് ഇരയായത്.

നിഷ വർമ്മ, ഉമേഷ് ശർമ്മ എന്നിവരുടെ പേരിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച് അവരുടെ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് ജോയി തോമസിന്റെ പണം തട്ടിയത്.

2026 ആഗസ്റ്റ് 12 മുതൽ 21 വരെ 4 തവണകളിലായാണ് 14 ലക്ഷം രൂപ ഇവർക്ക് അയച്ചു കൊടുത്തത്. എന്നാൽ ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരിച്ച് നൽകാതെ വഞ്ചിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387455/online-fraud-payyanur-native-14-lakh-loss-investment-scam)