---
title: "മോറാഴ ഗ്രാമീണ വായനശാലയുടെ 'വായനാങ്കണം' പരിപാടി ശ്രദ്ധേയമാകുന്നു"
english_title: "Morazha Grameena Vayanasala Vayanankanam Book Introduction Program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387705/morazha-vayanasala-vayanankanam-program-book-introduction"
published_at: "2026-10-19T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5a838d9ae3_1000933989.jpg"
keywords: ["Morazha Vayanasala", "Vayanankanam", "Kannur Library", "Morazha News", "Book Review"]
---

# മോറാഴ ഗ്രാമീണ വായനശാലയുടെ 'വായനാങ്കണം' പരിപാടി ശ്രദ്ധേയമാകുന്നു

> **Lead Summary:** **മോറാഴ: **മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ 'വായനാങ്കണം' പുസ്തക പരിചയ പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമാകുന്നു.

## Article Content

**മോറാഴ: **മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ 'വായനാങ്കണം' പുസ്തക പരിചയ പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമാകുന്നു.

പരിപാടിയുടെ മൂന്നാമത്തെ അവതരണത്തിൽ ഗോകുൽ കെ.പി. 'ജീവദായനി' എന്ന പുസ്തകം പരിചയപ്പെടുത്തി. കഴിഞ്ഞ ദിവസം കെ.പി. പ്രമോദിന്റെ വീട്ടാങ്കണത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ ശ്രോതാക്കളായി എത്തി.

പരിപാടിയിൽ പ്രസിഡണ്ട് കെ.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. വിദ്യ പി.ആർ, മൈക്കീൽ ജനാർദ്ദനൻ, എ. ബാലകൃഷ്ണൻ മാസ്റ്റർ, വനജ കെ, പി. ലക്ഷ്മി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ.പി. പ്രമോദ് സ്വാഗതവും ഗ്രന്ഥാലയം ലൈബ്രേറിയൻ എ. ജലജ നന്ദിയും പറഞ്ഞു.

വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചു വരുന്ന വായനാങ്കണത്തിന്റെ തുടർ പരിപാടികൾ എല്ലാ ഞായറാഴ്ചയും ഗ്രന്ഥാലയ പരിധിയിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാനാണ് ഗ്രന്ഥാലയ പ്രവർത്തക സമിതിയുടെ തീരുമാനം.

പുസ്തകം പരിചയപ്പെടുത്താൻ താല്പര്യമുള്ളവർ പ്രോഗ്രാം കോർഡിനേറ്റർ എ. ബാലകൃഷ്ണൻ മാസ്റ്ററെ ബന്ധപ്പെടുക. ഫോൺ: 94461 67604

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387705/morazha-vayanasala-vayanankanam-program-book-introduction)