---
title: "വി. ദാസന്റെ 31-ാം രക്തസാക്ഷി ദിനാചരണം ഒക്ടോബർ 26-ന് തളിപ്പറമ്പിൽ"
english_title: "V Dasan 31st Martyrdom Day Observance Taliparamba Andoor Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387745/v-dasan-31st-martyrdom-day-taliparamba-andoor-congress"
published_at: "2026-10-19T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5cd67c5137_1000934085.jpg"
keywords: ["V Dasan", "Taliparamba News", "Andoor Congress", "Martyrdom Day", "Kannur Congress"]
---

# വി. ദാസന്റെ 31-ാം രക്തസാക്ഷി ദിനാചരണം ഒക്ടോബർ 26-ന് തളിപ്പറമ്പിൽ

> **Lead Summary:** ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി. ദാസന്റെ 31-ാം രക്തസാക്ഷി ദിനാചരണം ഒക്ടോബർ 26 തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും.

## Article Content

ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി. ദാസന്റെ 31-ാം രക്തസാക്ഷി ദിനാചരണം ഒക്ടോബർ 26 തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും.

രാവിലെ 10 മണിക്ക് കോടല്ലൂരിലുള്ള ദാസൻ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് കോൾമൊട്ടയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.

മണ്ഡലം സെക്രട്ടറി ഒ.വി. പ്രേംകുമാർ സ്വാഗതം പറയുന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയിൽ അധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. അംഗം റിജിൽ മാക്കുറ്റി അനുസ്മരണ പ്രഭാഷണം നടത്തും. മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ കുമാർ പി. നന്ദി പറയും.

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ, എ.ഡി. സാബുജാൻ, ഇ.ടി. രാജീവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. സരസ്വതി, ഡി.സി.സി. അംഗം പി.എം. പ്രേമകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എ.എൻ. ആന്തൂരാൻ, കെ.പി. ആദംകുട്ടി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വാസൻ കടമ്പേരി, ടി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിക്കും.

മണ്ഡലം വൈസ് പ്രസിഡന്റുമാരായ വിനോദ് കെ.എം., പി. സുജാത, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജി കെ.വി., മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സരിത പി., പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ബി., കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ദേവരാജ് കെ., എസ്.സി. മോർച്ച/സെൽ മണ്ഡലം പ്രസിഡന്റ് കെ.എസ്. സെൽവരാജ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

ഒക്ടോബർ 26-ന് നടക്കുന്ന രക്തസാക്ഷി ദിനാചരണത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387745/v-dasan-31st-martyrdom-day-taliparamba-andoor-congress)