---
title: "വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല; പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "No Decision to Hike Electricity Tariff Minister Sunny Joseph LDF"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387841/no-hike-electricity-tariff-minister-sunny-joseph-ldf-crisis"
published_at: "2026-10-20T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ea70bab20_1000935810.jpg"
keywords: ["Electricity Tariff Kerala", "Sunny Joseph", "KSEB", "Power Crisis", "LDF Government"]
---

# വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല; പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ല. വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ല. വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വിലകൂടിയ വൈദ്യുതിയാണ് ഇപ്പോൾ വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചൽ പ്രദേശ് ഗവൺമെന്റിനോടാണ് വൈദ്യുതി വാങ്ങുന്നത്. രണ്ട് ഗവൺമെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജൻസികളോ കമ്മീഷനോ ഇല്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387841/no-hike-electricity-tariff-minister-sunny-joseph-ldf-crisis)