---
title: "തളിപ്പറമ്പിൽ മാളിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി"
english_title: "Youth Trapped in Lift Rescued at Mottammal Mall Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388067/youth-rescued-from-lift-trapped-mottammal-mall-taliparamba"
published_at: "2026-10-21T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad88ee92926d_1000939854.jpg"
keywords: ["Taliparamba Lift Rescue", "Mottammal Mall", "Fire and Rescue", "Chirayakku"]
---

# തളിപ്പറമ്പിൽ മാളിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

> **Lead Summary:** **

## Article Content

**

തളിപ്പറമ്പ്: **ചിറവക്കിൽ സ്ഥിതി ചെയ്യുന്ന മൊട്ടമ്മൽ മാളിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. മാളിൽ പ്രവർത്തിക്കുന്ന ഓറഞ്ച് ഹൈപ്പർ മാർക്കറ്റിലേക്ക് ഐസ്ക്രീം വിതരണം ചെയ്യുന്ന നിഷാദ് എന്നയാളാണ് ലിഫ്റ്റിൽ അകപ്പെട്ടത്. യുവാവ് കയറിയ ലിഫ്റ്റിലേക്ക് മാളിലെ ജീവനക്കാരിൽ ഒരാൾ സാധനങ്ങൾ നിറച്ച ഒരു ട്രോളി കയറ്റിയ ഉടനെ ഡോർ അടയുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നി-രക്ഷാ സേനാംഗങ്ങൾ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ട്രോളിയുടെ ഹാൻഡിൽ മുകൾ നിലയിലെ അടഞ്ഞ ഡോറിൽ കുടുങ്ങിയത് കാരണം സാധിച്ചില്ല.

തുടർന്ന് ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റ് ഡോർ അകത്തി യുവാവിനെ പുറത്തിറക്കി. സേനാംഗങ്ങളായ ഗിരീഷ് പി.വി, ലിഗേഷ് പി.വി, സരിൻ സത്യൻ കെ, പ്രണവ് പി.വി, പുരുഷോത്തമൻ കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388067/youth-rescued-from-lift-trapped-mottammal-mall-taliparamba)