---
title: "പരിയാരത്ത് കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ"
english_title: "Notorious Temple Hundi Thief Arrested in Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388068/notorious-hundi-thief-arrested-pariyaram-panappuzha"
published_at: "2026-10-21T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad88feb79237_1000595415.jpg"
keywords: ["Pariyaram Theft", "Temple Hundi Theft", "Kannur Crime News", "Panappuzha"]
---

# പരിയാരത്ത് കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

> **Lead Summary:** പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് ഭണ്ഡാര കവർച്ച കേസിൽ അറസ്റ്റിൽ.

## Article Content

പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് ഭണ്ഡാര കവർച്ച കേസിൽ അറസ്റ്റിൽ.

കൈതപ്രം കരിങ്കൽചാലിലെ എ.കെ ഹരിദാസൻ (46) ആണ് അറസ്റ്റിലായത്.

പാണപ്പുഴ ആത്രിമാടം തൊണ്ടച്ചൻ ദൈവസ്ഥാനത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് ഏകദേശം പതിനായിരം രൂപയോളം കവർച്ച ചെയ്തുവെന്ന പരാതിയിലാണ് പ്രതിയെ ചൊവ്വാഴ്ച വൈകിട്ട് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 19ന് പുലർച്ചെ ഒരു മണിയോടെയാണ് പാണപ്പുഴച്ചാൽ റോഡരികിലുള്ള ഭണ്ഡാരം ഹരിദാസൻ കവർച്ച ചെയ്തത്.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയ കേസുകളിൽ പ്രതിയാണ് ഇയാൾ. ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടനെ വീണ്ടും കവർച്ച നടത്തി ജയിലിലേക്ക് തന്നെ തിരിച്ചുപോകുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഹരിദാസനെ റിമാൻഡ് ചെയ്തു. ക്ഷേത്രം ഭാരവാഹിയായ പാണപ്പുഴ കച്ചേരികടവിലെ കൊടക്കാരൻ വീട്ടിൽ കെ. നാരായണന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388068/notorious-hundi-thief-arrested-pariyaram-panappuzha)