---
title: "അജ്മാനിൽ "മുള്ളൂലോണം 2026" ആഘോഷിച്ച് മുള്ളൂൽ പ്രവാസി കൂട്ടായ്മ"
english_title: "Mullool Pravasi Koottayma Mullulonam 2026 Celebration in Ajman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388091/ajman-mullulonam-2026-mullool-pravasi-onam-celebration"
published_at: "2026-10-21T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8c3d43b2a6_1000935984.jpg"
keywords: ["UAE Onam Celebration", "Mullool Pravasi News", "Ajman Indian Social Center", "Pattuvam News"]
---

# അജ്മാനിൽ "മുള്ളൂലോണം 2026" ആഘോഷിച്ച് മുള്ളൂൽ പ്രവാസി കൂട്ടായ്മ

> **Lead Summary:** > അജ്മാൻ: യു.എ.ഇ പ്രവാസികളായ കണ്ണൂർ പട്ടുവം പഞ്ചായത്ത് മുള്ളൂൽ പ്രദേശ നിവാസികളുടെ കൂട്ടായ്മയായ "മുള്ളൂൽ പ്രവാസി കൂട്ടായ്മ"യുടെ ഓണാഘോഷം "മുള്ളൂലോണം 2026" വിപുലമായ കലാപരിപാടികളോടെ ഒക്ടോബർ 18ന് ഞായറാഴ്ച ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ ആഘോഷിച്ചു.

## Article Content

> അജ്മാൻ: യു.എ.ഇ പ്രവാസികളായ കണ്ണൂർ പട്ടുവം പഞ്ചായത്ത് മുള്ളൂൽ പ്രദേശ നിവാസികളുടെ കൂട്ടായ്മയായ "മുള്ളൂൽ പ്രവാസി കൂട്ടായ്മ"യുടെ ഓണാഘോഷം "മുള്ളൂലോണം 2026" വിപുലമായ കലാപരിപാടികളോടെ ഒക്ടോബർ 18ന് ഞായറാഴ്ച ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ ആഘോഷിച്ചു.

രാവിലെ 11 മണിയോടെ മനോഹരമായ പൂക്കളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം മാവേലിയുടെ വരവോടെ കലാപരിപാടികൾ ആരംഭിച്ചു.

തിരുവാതിര, നൃത്തനൃത്യങ്ങൾ, പാട്ടുകൾ, രസകരമായ ഗെയിമുകൾ എന്നിവയോടെ വൈകുന്നേരം 5 മണി വരെ ആഘോഷം നീണ്ടുനിന്നു.

യു.എ.ഇയിലെ മികച്ച മാവേലി വേഷത്തിനുടമയായ ലിജിത്തിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388091/ajman-mullulonam-2026-mullool-pravasi-onam-celebration)