---
title: "സിഎംആർഎൽ- എക്സാലോജിക് കേസ്: ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ, അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ഇഡി"
english_title: "CMRL Exalogic Case Pinarayi Vijayan Will Not Appear Before ED Today Investigation Continues"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388299/cmrl-exalogic-case-pinarayi-vijayan-not-appear-before-ed-today-ed-continue-probe"
published_at: "2026-10-23T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adae9bfe5a28_1000943831.jpg"
keywords: ["CMRL Exalogic Case", "Pinarayi Vijayan ED Case", "Kerala News", "ED Investigation"]
---

# സിഎംആർഎൽ- എക്സാലോജിക് കേസ്: ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ, അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ഇഡി

> **Lead Summary:** കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ ഇന്ന് ഇഡിക്ക് മുൻപാകെ ഹാജരാകില്ലെന്ന് പിണറായി വിജയൻ. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇഡിയും.

## Article Content

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ ഇന്ന് ഇഡിക്ക് മുൻപാകെ ഹാജരാകില്ലെന്ന് പിണറായി വിജയൻ. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇഡിയും.

സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രമാണ് ബാധകമെന്നും, ഇസിഐആറിന് സ്റ്റേ ഇല്ലാത്തിടത്തോളം അന്വേഷണവുമായി മുന്നോട്ട് പോകുമെന്നുമാണ് ഇഡിയുടെ നിലപാട്. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി ആലോചിക്കുന്നത്.

നിയമനടപടികളും അസൗകര്യവും ചൂണ്ടിക്കാട്ടിയാണ് ഹാജരാകില്ലെന്ന് പിണറായി വിജയൻ ഇഡിയെ അറിയിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ നൽകിയ അപ്പീൽ അടുത്ത ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ എത്തും. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പിണറായി വിജയന് വേണ്ടി ഹാജരാകും.

സുപ്രീംകോടതി വിധി പിഎംഎൽഎ കേസിന് ബാധകമല്ലെന്നാണ് ഇഡിയുടെ നിലപാട്. അതിനാൽ അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ല. ഹൈക്കോടതി നടപടികൾ അടക്കം പരിഗണിച്ച് തുടർനീക്കങ്ങൾ ആലോചിക്കാനാണ് ഇഡിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388299/cmrl-exalogic-case-pinarayi-vijayan-not-appear-before-ed-today-ed-continue-probe)