---
title: "ജീൻ ഹെൻറി ഡ്യൂനാന്റ് അനുസ്മരണവും ജില്ലാ തല ക്വിസ് മത്സരവും നടത്തി"
english_title: "Jean Henry Dunant Remembrance District Quiz Competition Kalyassery KPR Gopalan School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388569/jean-henry-dunant-remembrance-district-quiz-kalyassery"
published_at: "2026-10-24T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adca0e482a8c_1000947437.jpg"
keywords: ["Junior Red Cross", "Kannur News", "Kalyassery News", "JRC", "Quiz Competition", "Jean Henry Dunant"]
---

# ജീൻ ഹെൻറി ഡ്യൂനാന്റ് അനുസ്മരണവും ജില്ലാ തല ക്വിസ് മത്സരവും നടത്തി

> **Lead Summary:** **കല്യാശ്ശേരി: **ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജീൻ ഹെൻറി ഡ്യൂനാന്റ് അനുസ്മരണവും ജില്ലാ തല ക്വിസ് മത്സരവും കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി.

## Article Content

**കല്യാശ്ശേരി: **ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജീൻ ഹെൻറി ഡ്യൂനാന്റ് അനുസ്മരണവും ജില്ലാ തല ക്വിസ് മത്സരവും കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി.

ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്തിന്റെ അധ്യക്ഷതയിൽ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ഓമന പങ്കൻ ഉദ്ഘാടനം ചെയ്തു.

ഐ.ആർ.സി.എസ് ജില്ലാ ചെയർമാൻ കെ.ജി ബാബു, പ്രധാനാധ്യാപിക രജിത ചെറുമണലിൽ, കെ നിസാർ, എൻ ശോഭ, കെ ഹരിശങ്കരൻ, കെ ജിഷ, കെ രമ്യ എന്നിവർ പ്രസംഗിച്ചു.

മത്സരത്തിൽ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ കെ.എം പാർവ്വണ, വി.കെ പാർത്ഥിവ് ടീം ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388569/jean-henry-dunant-remembrance-district-quiz-kalyassery)