---
title: "ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Taliparamba Woman Died After Taking Wrong Medicine Poomangalam PK Leela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388747/taliparamba-woman-died-wrong-medicine-poomangalam-pk-leela"
published_at: "2026-10-26T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adecb253aa76_1000950573.jpg"
keywords: ["Taliparamba News", "Poomangalam News", "Woman Death", "Wrong Medicine", "Kannur News"]
---

# ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

## Article Content

തളിപ്പറമ്പ്: ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

വീടിനുള്ളിൽ മുറിയിൽ വീണ് കിടക്കുന്നതായി കണ്ടെത്തിയ വീട്ടമ്മയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പൂമംഗലം അതിരിയാട്ടെ പാലോട് കാവിൽ വീട്ടിൽ പി.കെ. ലീല (60) ആണ് മരിച്ചത്.

ലീലയെ ഒക്ടോബർ 20-ന് രാവിലെ ഏഴോടെയാണ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു.

ചികിത്സക്കിടെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388747/taliparamba-woman-died-wrong-medicine-poomangalam-pk-leela)